Creativity buds in me, but my psyche kills them all..!!
ലോണാവാല
2003 ഇംഗ്ലീഷ് വർഷം രണ്ടായരത്തിമൂന്ന്. സ്ഥലം ഒരു ട്രെയിനിംഗ് ബേസ്, എല്ലാ അർത്ഥത്തിലും നല്ല പോലെ എന്നെ ട്രെയിൻ ചെയ്തെടുത്ത ഒരു സ്ഥലം. പഠിത്തം ഒഴിച്ച് എല്ലാ സ്പോർട്സ് ഐറ്റെമ്സിലും ഓടി നടന്നു പങ്കെടുത്തു, ഡ്യൂട്ടി എക്സ്ക്യൂസ് വാങ്ങുന്ന കാലം. ഇടയ്ക്കു മഴ കനത്തപ്പോൾ പുല്ലുവെട്ടു മാത്രം ആയി ജോലി. ആ മടുപ്പിൽ നിന്നും രക്ഷപെടാൻ ആണ് സ്ഥിരം സിക്ക് പരേഡുകാരൻ ആയത്.1 ആയിടക്കാണ് അറിഞ്ഞത് മെഡിക്കൽ ചീഫിന്റെ മകൻ, ബേസ് ഹോസ്പിറ്റലിൽ എം.എസ് ചെയുന്നു, ടോപ്പിക്ക്: 'അണ്ടർ ട്രെയിനിസിൽ സ്ട്രെസ് ഫ്രെക്റ്റ്ചർ'. അത് ഈ സാദാ ഷൂസ് ഇട്ടു ഓടിയോടി കാലിൽ ഉണ്ടാവുന്ന ഒരു ഫ്രെക്റ്റ്ചർ ആണ്. ഞാൻ ആണേൽ ഓടാൻ കിട്ടിയിരുന്ന ഒരൊറ്റ അവസരവും കളയാറും ഇല്ല. ഈ ഐറ്റം സാദാ എക്സ്- റെയിൽ ഒന്നും വരില്ല, മറിച്ച് എം ആർ ഐ യിൽ മാത്രമേ വരൂ എന്നുള്ളതും, ഞങ്ങളിൽ ആരെയും തന്നെ ആ കണ്ട കാശ് ചിലവാക്കാൻ പട്ടാളം വിടില്ല എന്നുള്ളതും കൊണ്ട് ഞങ്ങളിൽ പലരെയും സ്ട്രെസ് ഫ്രെക്റ്റ്ചർ രോഗികൾ ആകി മാറ്റി. മൂപ്പർക്ക് തീസിസ് എഴുതാൻ കുറെ രോഗികളും, നമുക്കു പുല്ലുവെട്ടിൽ നിന്നും ...
Comments
Post a Comment